Logo

പറവൂർ പബ്ലിക് ലൈബ്രറി

പുന്നപ്ര നോർത്ത് പി ഓ, ആലപ്പുഴ - 688 014

ഇ മെയിൽ : paravoorpubliclibrary@gmail.com, ഫോൺ : 0477 2266545

31.10.2025

മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള പി. പുരുഷോത്തമൻ നായർ പുരസ്‌കാര വിതരണം - ശ്രീ. പി പ്രസാദ്, (ബഹു. കൃഷി വകുപ്പ് മന്ത്രി)

ഗ്രന്ഥശാല വെബ്സൈറ്റ് ഉദ്‌ഘാടനം - ശ്രീ. എച്ച് സലാം (ബഹു. അമ്പലപ്പുഴ എം എൽ എ)




കേരളത്തിലെ മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള പി. പുരുഷോത്തമൻനായർ സ്മാരക പുരസ്‌കാരത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു.


അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാം


പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഗ്രന്ഥശാലയിൽ എത്തിക്കേണ്ടതാണ് .

വിദ്യാരംഭം 2025

2025 ഒക്ടോബർ 2 വ്യാഴം രാവിലെ 7.30 മുതൽ

അക്ഷരവരമ്പിലുടെ പിച്ചവയ്ക്കാൻ തുടങ്ങുന്ന കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന ധന്യമുഹൂർത്തമാണ് വിദ്യാരംഭം. അക്ഷരം പകരുന്ന വെളിച്ചം അറിവിന്റെ ലോകത്തേക്കുള്ള വാതിലുകൾ തുറക്കുന്നു. അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ ചിറകുകൾക്ക് കരുത്തേകുന്നു.

2025ഒക്ടോബർ 2ന് വിജയദശമി ദിനത്തിൽ രാവിലെ പറവൂർ പബ്ലിക് ലൈബ്രറി മന്ദിരത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നു. അതോടൊപ്പം കലാപരിശീലനക്കളരിയിൽ വയലിൻ, ഗിറ്റാർ, നൃത്തം തുടങ്ങിയ ക്ലസ്സുകളുംആരംഭം കുറിക്കുന്നു. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക.

കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നത്

ഡോ. എസ് അജയകുമാർ

ലൈബ്രറി പ്രസിഡൻറ്,മലയാളവിഭാഗം മേധവി, SD കോളേജ് ആലപ്പുഴ.