Logo

പറവൂർ പബ്ലിക് ലൈബ്രറി

പുന്നപ്ര നോർത്ത് പി ഓ, ആലപ്പുഴ - 688 014

ഇ മെയിൽ : paravoorpubliclibrary@gmail.com, ഫോൺ : 0477 2266545

1982 മുതൽ ഇവിടെ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനം നൽകിവരുന്നു.

1984 ലെ എൽഡി ക്ലർക്ക് റാങ്ക് ലിസ്റ്റ് പറവൂർ പബ്ലിക് ലൈബ്രറിയിൽ നിന്നും ആദ്യത്തെ നൂറ് റാങ്കിനുള്ളിൽ 14 പേർ ഉൾപ്പെട്ടത് പബ്ലിക് സർവീസ് കമ്മീഷൻ വിജിലൻസ് വിഭാഗം നേരിട്ട് അന്വേഷിച്ച ഒരു സാഹചര്യം ഇവിടെയുണ്ട്. ഇവിടെ നടക്കുന്ന പരിശീല പരിപാടി അന്നാണ് പുറംലോകം അറിഞ്ഞത് തുടർന്ന് ഒട്ടേറെ വായനശാലകൾ പറവൂർ പബ്ലിക് ലൈബ്രറിയെ മാതൃകയാക്കി പരിശീലന ക്ലാസുകൾ ആരംഭിക്കുന്നുണ്ട് ഏകദേശം 300 ഓളം സർക്കാർ ജീവനക്കാരെ സിവിൽ സർവീസിൽ സംഭാവന ചെയ്യുവാൻ പറവൂർ പബ്ലിക് ലൈബ്രറിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണ്.

1982 മുതൽ പിഎസ്സി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന ചെയ്തുവരുന്ന ശ്രീ കെ രാജൻ (റിട്ട.ജോയിൻറ് രജിസ്റ്റർ സഹകരണ വകുപ്പ് ) തന്നെയാണ് ഇപ്പോഴും പിഎസ്സി ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

കുട്ടികളുടെ അക്ഷരക്കൂട്ടം, യുവത, വിമുക്തി ക്ലബ്ബ്, അക്ഷര സേന , വനിതാവേദി, വയോജന വേദി, ഉഴവ് ജൈവ കൃഷി കൂട്ടായ്മ തുടങ്ങിയ ഒട്ടേറെ വിഭാഗങ്ങളിലായി വിവിധ പ്രവർത്തനങ്ങളും ഈ ലൈബ്രറിയിൽ നടന്നുവരുന്നുണ്ട്.ഉഴവ് ജൈവ പച്ചക്കറി കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ ശനിയാഴ്ചയും ലൈബ്രറിയുടെ മുന്നിൽ പച്ചക്കറി വിപണന ചന്ത നടത്താറുണ്ട്

പറവൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലും വനിതാ വേദിയുടെ നേതൃത്വത്തിലും എല്ലാമാസവും പുസ്തക ചർച്ച ഇവിടെ സംഘടിപ്പിച്ചു വരുന്നു പുതിയ പുസ്തകങ്ങളെയും പുതിയ എഴുത്തുകാരെയും വായനക്കാർക്ക് പരിചയപ്പെടുന്ന ഈ പരിപാടി വായനക്കാരെ പുസ്തകങ്ങളിലേക്ക് ആകർഷിക്കുന്ന ഒന്നാണ്.

ബാലവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ഞായറാഴ്ചയും കുട്ടികളുടെ ഒത്തുചേരൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ലൈബ്രറി നടത്തിവരുന്നു.